ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാർജ് ചെയ്ത് കൊണ്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Discussion about this post