കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പരിഭാഷ ചെയ്യാന്‍ ഇനിയും തയ്യാറാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പത്താം ക്ലാസു വരെ മാത്രം ഹിന്ദി പഠിച്ച ഒരാളാണ് ഞാന്‍. താനൊരു ഹിന്ദി പണ്ഡിതനല്ലെന്നും ഒരു ചാനല്‍ പരിപാടില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച മോദി തൃശ്ശൂരില്‍ ബി.ജെ.പി സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ അത് പരിഭാഷപ്പെടുത്തിയ സുരേന്ദ്രന് ചില തെറ്റുകള്‍ വരുത്തിയിരുന്നു. പ്രസംഗം ശരിക്കു കേള്‍ക്കാത്തതിനാലാണ് തെറ്റു പറ്റിയതെന്ന് സുരേന്ദ്രന് പിന്നീട വിശദീകരിച്ചിരുന്നു.
അന്നത്തെ പരിപാടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ തന്റെ മൊബൈല്‍ ഫോണില്‍ മെസേജുകള്‍ വന്നു തുടങ്ങിയിരുന്നു. വളരെ മനോഹരമായ പരിഹാസങ്ങള്‍ താന്‍ നന്നായി ആസ്വദിച്ചു. ഒരു എ.എല്‍.എ ആയ വി.ടി ബല്‍റാം വളരെ മോശമായ ഭാഷയിലാണ് ബി.ജെ.പി നേതാക്കളെ പരമാര്‍ശിച്ചതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രനെ പരിഹസിക്കുന്ന ട്രോളുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുന്‍പ് മൊദി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സുരേന്ദ്രന് പരിഭാഷ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനെ നേരിട്ടത്. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പാലക്കാട് വന്നപ്പോഴും സുരേന്ദ്രനാണ് പരിഭാഷ ചെയ്തത്.
Discussion about this post