ഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയ്ക്കെതിരെയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്.
മുഖ്യമന്ത്രിയ്ക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ വിശദീകരിച്ചതാണ്. ഇനിയും വിവാദം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ കത്ത് ലഭിച്ചെന്ന് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
Discussion about this post