ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും. 41 കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്ന് പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിലാണ് അമേരിക്കയും ബ്രിട്ടനും ആശങ്ക പ്രകടിപ്പിച്ചത്. ഖാലിസ്ഥാൻ അനുകൂല നേതാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ നയതന്ത്ര സാന്നിധ്യം കുറയ്ക്കരുതെന്ന് ന്യൂഡൽഹിയോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് യുഎസ് വക്താവ് അറിയിച്ചു.
നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനം വിയന്ന കൺവെൻഷനുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ കനേഡിയൻ നയതന്ത്രജ്ഞരുടെ ഇന്ത്യയിൽ നിന്നുള്ള വിടവാങ്ങലിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ആണ് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോട് യോജിക്കുന്നില്ല എന്ന് യുകെയും സൂചിപ്പിച്ചു.
എന്നാൽ ഇന്ത്യയുമായുള്ള ബന്ധം തകർക്കാൻ യുഎസും യുകെയും ആഗ്രഹിക്കുന്നില്ലെന്ന് രാജ്യങ്ങളിൽ നിന്നും ഉള്ള വിദഗ്ധർ സൂചിപ്പിച്ചു. ഏഷ്യയിൽ തങ്ങളുടെ ഏറ്റവും പ്രധാന എതിരാളി ചൈന ആയതിനാൽ ഇന്ത്യയുമായുള്ള ബന്ധം സമതുലിതാവസ്ഥയിൽ കൊണ്ടുപോകാനാണ് യുഎസും യുകെയും ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post