ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ട് ഭീകരരെ കൂടി അജ്ഞാത സംഘം വെടിവച്ച് കൊന്നു. ലഷ്കർ ഇ ത്വയ്ബ ഭീകരരായ മുഹമ്മദ് മുസാമിൽ, ഇയാളുടെ കൂട്ടാളി നയീമുർ റഹ്മാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഖോക്രാൻ ചൗക്കിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇരുവരെയും അജ്ഞാതർ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ബൈക്കിൽ എത്തിയ സംഘമാണ് ഭീകരരെ കൊലപ്പെടുത്തിയത്. രണ്ട് പേരാണ് സംഘത്തിലുള്ളത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബൈക്കിൽ എത്തിയ ഇവർ മുസാമിലിനും കൂട്ടാളികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. മുസാമിലിനും റഹ്മാനും പുറമേ മറ്റൊരു ഭീകരന് കൂടി വെടിയേറ്റിരുന്നു. മൂന്ന് പേരും വെടിയേറ്റ് നിലത്ത് വീണതോടെ അക്രമി സംഘം സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു.
സംഭവ സമയം നിരവധി പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഭയന്ന് എല്ലാവരും ഓടി മറയുന്നത് ദൃശ്യങ്ങളിൽ കാണാം. അജ്ഞാത സംഘം പോയതിന് പിന്നാലെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചിരുന്നു. കൂട്ടാളിയായ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
പാകിസ്താനിൽ ഇതിനോടകം തന്നെ 20 ലധികം ഭീകരരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിലും അജ്ഞാതരുടെ ആക്രമണത്തിൽ ലഷ്കർ ഇ ത്വയ്ബ ഭീകരർ കൊലപ്പെട്ടിരുന്നു.
https://twitter.com/i/status/1724548757780594891
Discussion about this post