ആലപ്പുഴ: ബൈക്ക് മോഷണക്കേസിൽ കോടതിയിലെത്തിച്ച പ്രതികളിലൊരാൾ ശിക്ഷാവിധി കേട്ട ഉടനെ കോടതി മുറിയിൽ കുഴിഞ്ഞ് വീണു. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ(19), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവൽ ഇജാസ്(19) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മജിസ്ട്രേട്ട് അനു ടി. തോമസ് ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. അഞ്ച് മാസം തടവും മൂവായിരം രൂപ പിഴയുമായിരുന്നു ശിക്ഷ.
എന്നാൽ, ഇത് കേട്ടയുടനെ സജീർ കുഴഞ്ഞ് വീഴുകയായിരുന്നു. പുന്നപ്ര വാടക്കൽ പഴമ്പാശേരി വീട്ടിൽ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഇജാസിനെ മാവേലിക്കര സബ് ജയിലിലും സജീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിും പ്രവേശിപ്പിച്ചു.
Discussion about this post