ടെഹ്റാൻ : മുസ്ലിം രാഷ്ട്രങ്ങളെങ്കിലും കുറച്ചുകാലത്തേക്ക് ഇസ്രായേലുമായുള്ള ബന്ധം വെട്ടി കുറയ്ക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അഭ്യർത്ഥന. ഇസ്രായേലിനെ ഉപരോധിക്കണമെന്ന് നേരത്തെ ആവശ്യമുയർത്തിയത് ലോകരാഷ്ട്രങ്ങൾ ചെവിക്കൊള്ളാത്തതിനാലാണ് ഇറാൻ നേതാവ് പുതിയ അഭ്യർത്ഥനയുമായി രംഗത്തെത്തിയിട്ടുള്ളത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് ഇസ്രായേലിന് എണ്ണയും ഭക്ഷ്യവസ്തുക്കളും നൽകരുതെന്നും ഉപരോധം ഏർപ്പെടുത്തണമെന്നും ഇറാൻ പരമോന്നത നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം മുസ്ലിം രാഷ്ട്രങ്ങളിൽ പോലും വിലപ്പോകാതെ വന്നതോടെയാണ് ഇസ്രയേലിനെ ഊർജ്ജത്തിൽ നിന്നും ചരക്കുകളിൽ നിന്നും വിച്ഛേദിക്കുക എന്നതാണ് ഇസ്ലാമിക ഗവൺമെന്റുകളുടെ പ്രധാന ദൌത്യമെന്ന് ഖമേനി വ്യക്തമാക്കിയത്.
നവംബർ 11-ന് സൗദി അറേബ്യയുടെ തലസ്ഥാനത്ത് വെച്ച് ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് കോ-ഓപ്പറേഷന്റെ അംഗങ്ങളും അറബ് ലീഗും തമ്മിൽ നടന്ന സംയുക്ത ഉച്ചകോടിയിൽ വെച്ചായിരുന്നു ഇസ്രായേലിനെതിരെ ഉപരോധം വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നത്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആണ് മുസ്ലിം രാഷ്ട്രങ്ങളുടെ ഈ അഭ്യർത്ഥന നടത്തിയത്. എന്നാൽ ഇറാന്റെ ആവശ്യം പോലെ ഇസ്രയേലിനെതിരെ വിപുലമായ ഉപരോധം ഏർപ്പെടുത്താൻ മുസ്ലീം രാഷ്ട്രങ്ങൾ സമ്മതിച്ചില്ല. ഇതോടെയാണ് കുറച്ചുകാലത്തേക്ക് എങ്കിലും ഇസ്രായേലുമായുള്ള രാഷ്ട്രീയ ഇടപാടുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന ആവശ്യവുമായി ഇറാന്റെ പരമോന്നത നേതാവ് തന്നെ രംഗത്തെത്തിയിട്ടുള്ളത്.
Discussion about this post