തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ മഹത്വം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് അറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.അതിന്റെ തെളിവാണ് ശിവഗിരിയിലെ അവരുടെ പ്രസംഗമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
അധികാരം നേടാനായി കോണ്‍ഗ്രസ് ശ്രീനാരായണീയരെ ഇതുവരെ വോട്ടു ബാങ്കാക്കി ഉപയോഗിക്കുകയായിരുന്നു. ഈ തന്ത്രം ഇനി വിലപ്പോകില്ലെന്ന് മനസ്സിലാക്കിയിട്ടാണ് ശിവഗിരി തീര്‍ഥാടനത്തിനെത്തിയ സോണിയയെക്കൊണ്ട് കെ.പി.സി.സി. നേതാക്കള്‍ രാഷ്ട്രീയം പ്രസംഗിപ്പിച്ചതെന്നും കുമ്മനം പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
ഗുരുദേവനെയും ശിവഗിരിയെയും രാഷ്ട്രീയവത്കരിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണഭക്തര്‍ എല്ലാവരും കോണ്‍ഗ്രസിന് ജയ് വിളിക്കുന്നവരാകണമെന്ന പിടിവാശി കോണ്‍ഗ്രസും സോണിയയും ഉപേക്ഷിക്കണം. തീര്‍ഥാടനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുക എന്നതിലുപരി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണവേദിയാക്കി ശിവഗിരിയെ മാറ്റുക എന്നതായിരുന്നു സോണിയയുടെ സന്ദര്‍ശന ഉദ്ദേശ്യം. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പരാജയഭീതി മൂലമാണ് ഗുരുധര്‍മ പ്രചാരകരാരും രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുതെന്ന് സോണിയ അഭിപ്രായപ്പെട്ടത്.
മതത്തിന്റെയും പേരില്‍ എല്ലാകാലത്തും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിച്ചെന്നുംരാജ്യത്തെ വിഭജിച്ച് അധികാരം കൈക്കലാക്കിയ കോണ്‍ഗ്രസിന്റെ ചരിത്രം പഠിച്ചിരുന്നുവെങ്കില്‍ സോണിയ അബദ്ധം വിളമ്പില്ലായിരുന്നു എന്നും കുമ്മനം അറിയിച്ചു. തൊട്ടുകൂടായ്മയുംഉച്ചനീചത്വങ്ങളും ഇപ്പോഴും നിലനില്ക്കുന്നു എന്ന സോണിയയുടെ കണ്ടെത്തല്‍ സ്വന്തം കക്ഷിയുടെ ഭരണപരാജയം കൊണ്ടാണെന്നും കുമ്മനം പ്രസ്താവനയില്‍ വ്യക്തമാക്കി
Discussion about this post