പാലക്കാട് : നാലു വയസുകാരനെ ക്രൂരമായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ആതിരയുടെയും മകൻ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്.
വീട്ടിൽ പ്രതിയും കൊല്ലപ്പെട്ട കുട്ടിയും മാത്രം ഉണ്ടായിരുന്ന സമയത്താണ് കൊലപാതകം അരങ്ങേറിയത്. കുട്ടിയുടെ പിതാവ് മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസ് എന്ന യുവതിയാണ് കൃത്യം നടത്തിയത്. ഇവരെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ഇതേ വീട്ടിൽ നിന്നും കണ്ടെത്തി.
കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ ആയതിനാൽ കുടുംബത്തിലുള്ള മറ്റ് എല്ലാവരും തന്നെ ആശുപത്രിയിലേക്ക് പോയിരുന്ന സമയത്താണ് ദീപ്തി റിത്വികിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഈ യുവതി മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നാണ് കുടുംബം പറയുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post