ശ്രീനഗര്‍:വിക്ഷിത് ഭാരത് സങ്കല്പ് യാത്രയിലൂടെ സേവനങ്ങള്‍ നല്കാന് നിങ്ങളുടെ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ എത്തുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മുന്‍ സര്‍ക്കാറുകളുടെ സേവനം ലഭിക്കാന്‍ ഒരാള്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്കാന് നിങ്ങളുടെ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ വന്നു നില്ക്കുന്നു. ഭാരത് സങ്കല്പ് യാത്രയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതിക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അവയുടെ ആനുകൂല്യങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിക്ഷിത് ഭാരത് സങ്കല്പ് യാത്ര തുടങ്ങിയത്. എന്നാല്‍ വന്‍ വിജയത്തോടെ രാജസ്ഥാന് , മദ്ധ്യപ്രദേശ് , ഛത്തീസ്ഗഢ്, എന്നിവിടങ്ങളില്‍ എത്തികഴിഞ്ഞു.നഗരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയ വികസനം ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ ഫലമായി ആയിരക്കണക്കിന് ഗ്രാമങ്ങളിലും , നഗരങ്ങളിലും പുരോഗതി എത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു
വിക്ഷിത് ഭാരത് സങ്കല്പ് യാത്ര നവംബര്‍ 15ന് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ നിന്നാണ് ആരംഭിച്ചത്.വികസിത ഇന്ത്യ’യെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഈ യാത്രയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.സര്‍ക്കാര്‍ പദ്ധതിക്കളെക്കുറിച്ച് പൗരമാരെ അറിയിക്കാനും ശാക്തീകരിക്കാനുമുള്ള ഒരു രാജ്യവ്യാപക സംരംഭം കൂടിയാണിത്.
Discussion about this post