പത്തനംതിട്ട: പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. വൻ ദുരന്തമായിരുന്നു തലനാരിഴയ്ക്ക് ഒഴിവായത്.
ഹിൽവ്യൂവിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് അപ്പോൾ ബസിൽ ഉണ്ടായിരുന്നത്. ബസിൽ നിന്നും തീയും പുകയും ഉയരാൻ ആരംഭിച്ചതോടെ ഇരുവരും ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ തീ ആളിപടർന്നു.
ഉടനെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അധികൃതർ വാഹനത്തിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വച്ച് ബസിന് തീപിടിച്ചിരുന്നു.
Discussion about this post