കൊച്ചി: കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷര്‍ ആര് നിശാന്തിനിയെ രൂക്ഷമായ വിമര്‍ശിച്ചു കൊണ്ട് എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന് രംഗത്ത്. ട്വിറ്ററിലാണ് കൊച്ചി നഗരത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന നിശാന്തിനിയുടെ റെയ്ഡുകളെയും നടപടികളെയും മാധവന് തുറന്ന് വിമര്‍ശിക്കുന്നത്.
നിശാന്തിനിയുടെ കാലത്തെ മോശം അനുഭവങ്ങള്‍ കൊച്ചിയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. നിശാന്തിനിക്ക് ബൈ പറയുന്ന മാധവന്, അവരുടെ സ്ഥലം മാറ്റത്തെ രക്ഷപ്പെടല്‍ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
ചുംബനസമരത്തെ പൊലീസ് നടപടിയിലൂടെ വഷളാക്കിയെന്നും, മയക്കുമരുന്നിന്റെ പേരില്‍ കൊച്ചിയിലെ പാര്‍ട്ടികളില്‍ തത്വദീക്ഷയില്ലാതെ റെയ്ഡ് നടത്തിയെന്നും മാധവന് വിമര്‍ശിക്കുന്നു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ത്രീകളെ തുണിയഴിച്ചു പരിശോധിച്ച വിവാദത്തില്‍ ആര്‍ത്തവം അശുദ്ധമാണെന്ന് നിശാന്തിനി പറഞ്ഞെന്നു മാധവന് രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു. ഒരു സ്ത്രീതന്നെ ഇങ്ങനെ പറയുന്നതിലാണ് പ്രശ്നമെന്ന് മറുപടിയില്‍ മാധവന് വിശദമാക്കുന്നുണ്ട്.
വലന്റൈന്‍സ് രാവില്‍ കൊച്ചിയില്‍ നടത്തിയ റെയ്ഡുകള്‍ ഭീകരമാണെന്നു പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. മയക്കുമരുന്നിനായുള്ള വേട്ടയാണു നടത്തുന്നതെങ്കില്‍ എന്തെങ്കിലും വിശ്വസനീയ വിവരമുണ്ടായിട്ടാണോ. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും മാധ്യമശ്രമദ്ധയ്ക്കു വേണ്ടി പിടിച്ചുകൊണ്ടുവരുമ്പോള്‍ യഥാര്‍ഥ സംഭവങ്ങള്‍ മറയ്ക്കപ്പെടുകയാണെന്നും മാധവന് പറയുന്നു. മയക്കുമരുന്നു വ്യാപനം എതിര്‍ക്കേണ്ടതാണ്. അതിനെ ചെറുക്കുന്നത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാകണം. തലക്കെട്ടുകളില്‍ വരാനുള്ള ക്രമമില്ലാത്ത റെയ്ഡുകളിലൂടെ ഒരു നഗരത്തെ കൊല്ലുകയല്ല വേണ്ടതെന്നും മാധവന് പ്രതികരിക്കുന്നു.
നിശാന്തിനിയുടേത് ഒറു തരത്തിലുള്ള ഫാസിസ്റ്റ് രീതിയാണെന്നും ട്വീറ്റിന്മേലുള്ള ചര്‍ച്ചകളില്‍ മാധവന് വിശദീകരിക്കുന്നുണ്ട്. ട്വീറ്റുകളില്‍ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്.
കൊച്ചിയില്‍ മയക്കുമരുന്ന വ്യാപകമായിട്ടും അതിനെതിരെ നടപടി എടുക്കാതിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അപവാദമായിരുന്ന നിശാന്തിനി അവര്‍ നടത്തിയ നടപടികളുടെ പേരില്‍ ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. ഉന്നത് രാഷ്ട്രീയ ബന്ധമുള്ള വ്യവസായികളുടെ ഹോട്ടലുകളില്‍ റെയ്ഡു നടത്തി മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവും വലിയ വാര്‍ത്തയായി. സിനിമാ താരങ്ങള്‍ക്ക് ബന്ധമുള്ള കൊക്കൈന്‍ കേസിലെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനിടെ നിശാന്തിനിയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. മയക്കുമരുന്ന് ലോബിയുടെ ഇടപെടല്‍ മൂലമാണ് സ്ഥലം മാറ്റം എന്ന ആക്ഷേപവും ഉയര്‍ന്നു. നിശാന്തിനിയുടെ സ്ഥലം മാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് എന്‍എസ് മാധവന് നിശാന്തിനിയെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.
Horrible V-Day night in Kochi. Several police raids in V-day parties. If they were looking for drugs, did they have intel? Random fascism.
When they strip- searched employees to check sanitary pads, DCP Nishanthini said periods are impure!
#facepalm0 replies 4 retweets 3 favorites
Bye DCP Nishanthini. She roughed up kiss protesters, randomly raided parties in d name of drugs. Kochi never had it so bad. Good riddance!
Discussion about this post