ഇടുക്കി: ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് വീട് കത്തി നശിച്ചു. ഇടുക്കി രാജക്കാടിനു സമീപം ഇഞ്ചനാട്ടാണ് സംഭവം. ചാക്കോയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്.
വീട്ടില്‍ സന്തോഷും , ഭാര്യയും ,മകനുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവര്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റാണ് ജീവിക്കുന്നത്. പലഹാരങ്ങളുണ്ടാക്കാന്‍ പുലര്‍ച്ചെ അടുക്കളയിലെത്തി തീ കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. പുതിയ സിലിണ്ടര്‍ മാറ്റി വെയ്ക്കുന്നതിനിടെ വാഷര്‍ തെന്നി മാറി ഗ്യാസ് ലീക്കായതാണ് അപകടത്തിനു കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്.അപകടത്തില്‍ സന്തോഷിന് 30 ശതമാനവും ഭാര്യയുടെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
ശബ്ദം കേട്ടാണ് സമീപവാസികള്‍ ഓടി എത്തുന്നത്. അപ്പോള്‍ തന്നെ വീട്ടുകാരെ പുറത്ത് എടുക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉടനെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. അപകടത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു.
Discussion about this post