ദീസ്പൂർ: തിരഞ്ഞെടുപ്പ് അടുത്ത് വന്ന സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും വൻ തട്ടിപ്പ്. യാത്രയുടെ പല സമയങ്ങളിലും വാഹനത്തിലും മറ്റ് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും രാഹുൽ ഗാന്ധിക്ക് പകരം ഉണ്ടായിരുന്നത് അദ്ദേഹത്തോട് രൂപ സാദൃശ്യം ഉള്ള അപരൻ ആയിരിന്നു എന്ന വെളിപ്പെടുത്തൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ വെളിപ്പെടുത്തൽ കൂടാതെ, അപരനെ കുറിച്ചുള്ള വിവരങ്ങളടക്കം തിരിച്ചറിഞ്ഞുവെന്നും, കൂടുതൽ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ആസാം സന്ദർശന വേളയിൽ ലഭ്യമാകുമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ബിശ്വ ശർമ്മ.
“പദയാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഉപയോഗിച്ച അപരനെ ഞങ്ങൾ തിരിച്ചറിഞ്ഞു. മിക്ക റോഡ് ഷോകളിലും രാഹുൽ ജനക്കൂട്ടത്തെ നേരിട്ടിരുന്നില്ല ഞങ്ങൾ അത് സ്ഥിരീകരിച്ചിട്ടുണ്ട് . അദ്ദേഹത്തിൻ്റെ ബോഡി ഡബിൾ ആയിരിന്നു മിക്കപ്പോഴും ജനങ്ങളുമായി ബന്ധപെട്ടു കൊണ്ടിരുന്നത്, ആസാം മുഖ്യമന്ത്രി പറഞ്ഞു.
തൻ്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിവാദമായതോടെ അപരനേയും വഹിച്ചുള്ള യാത്ര കോൺഗ്രസ്സും രാഹുൽ ഗാന്ധിയും പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ശർമ്മ പറഞ്ഞു. പിന്നീട് അയാൾ ആരോടും പറയാതെ ഗുവാഹത്തി എയർപോർട്ട് വഴി വഴി ഡൽഹിയിലേക്ക് കടന്നു. യാത്രയുടെ അവസാനഘട്ടത്തിൽ പോലും പങ്കെടുക്കാൻ നിന്നില്ല
ശനിയാഴ്ച മുതൽ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം വിട്ട് കഴിഞ്ഞാൽ ഈ വിഷയത്തിൽ ഒരു പത്രസമ്മേളനം വിളിച്ച് അപരന്റെ ഐഡൻ്റിറ്റിയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തുമെന്ന് ശർമ്മ പറഞ്ഞു.
Discussion about this post