മൂവാറ്റുപുഴ:ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ഷോൺ ജോർജ്. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്തിയാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണ്. അവൾ എന്നെയാണ് സ്നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണെന്ന് ഷോൺ ജോർജ് പറഞ്ഞു.
ഷോൺ ജോർജ് വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയെ ആണ്. 2007 ൽ ആയിരുന്നു പാർവതിയും ഷോൺ ജോർജും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ജഗതിയുടെ നിർദേശപ്രകാരമാണ് പാർവതി ഷോണിനെ മതം മാറ്റിയതെന്ന് പി.സി ജോർജ് നേരത്തെ പറഞ്ഞിട്ടുണ്ട്.
പിസി ജോർജിന്റെ വാക്കുകൾ- ഞാൻ എം.എൽ.എ ആയിരുന്ന സമയത്ത് ഒരു ദിവസം ജഗതി എന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്റെ വീട്ടിൽ വന്നു. എന്റെ മകൻ ഷോൺ വീട്ടിലുണ്ട്. ഷോണും ജഗതിയുടെ മകൾ പാർവതിയും തമ്മിൽ പ്രണയത്തിലാണ്. മുന്നോട്ട് പോകാനാണെങ്കിൽ ഒക്കെ, അതല്ലെങ്കിൽ ഇവിടെ വെച്ച് നിർത്താൻ മകനെ ഒന്ന് ഉപദേശിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മകനോട് ചോദിച്ചപ്പോൾ കല്യാണം കഴിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ ഞാനും ജഗതിയും കല്യാണത്തിന് സമ്മതം മൂളി. കുട്ടി ഹിന്ദു ആണല്ലോ. അങ്ങനെ പാലായിൽ പിതാവിനെ വന്ന് കണ്ടു, സംസാരിച്ചു. ഹിന്ദു ആയിട്ട് ഇരുന്നോളൂ, ഒരു കുഴപ്പവുമില്ല. കെട്ടിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനിയായിട്ട് വളർത്തിക്കോളാമെന്ന് ഷോൺ വാക്ക് നൽകണം എന്ന് പിതാവ് പറഞ്ഞു. അങ്ങനെ വാക്ക് നൽകി. പിന്നീട് ഒരു ദിവസം ജഗതി വീണ്ടും എന്നെ കാണാൻ വന്നു. മകളെ മാമോദീസ മുക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഇരുവരും താമസിക്കുന്നത് ഈരാറ്റുപേട്ടയിൽ ആണെങ്കിൽ അവളെ മതം മാറ്റിക്കണം. തിരുവനന്തപുരത്തായിരുന്നുവെങ്കിൽ മാറേണ്ട ആവശ്യം ഇല്ല. നിങ്ങളെ മകനെയും അവരുടെ മക്കളെയും നിങ്ങൾ പള്ളിസ്ഥലത്ത് അടക്കും, എന്റെ മകൾ ഹിന്ദു ആയതുകൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അത് വേണ്ട എന്നായിരുന്നു അന്ന് ജഗതി പറഞ്ഞത്. ആരെയും അറിയിക്കാതെ ജഗതി തന്നെയാണ് മകളെ മാമോദീസ മുക്കിയത്
Discussion about this post