കോഴിക്കോട്: കുവ്വക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ താഴെകുനിയിൽ ദാസന്റെ മകൾ ദിനയ ദാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഥിനിയാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
സിപിഎം കൂവ്വക്കാട് ബ്രാഞ്ച് അംഗമാണ് ദിനയ ദാസിന്റെ മാതാവ് ജ്യോഷ്ന. സഹോദരങ്ങൾ ദിൻമയ ദാസ്, ദിൻഷിദ ദാസ്.
Discussion about this post