ഹൈദരാബാദ്: തിരുപ്പതി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജരെ മര്‍ദിച്ച കേസില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് എം.പി അറസ്റ്റില്‍. ആന്ധ്ര രാജംപേട്ട് എം.പി മിഥുന് റെഡ്ഡിയെയാണ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. എം.പിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എം.പിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആന്ധ്രപ്രദേശിലെ രാജംപേട്ടില്‍ നിന്നുള്ള എം.പിയാണ് മിഥുന് റെഡ്ഡി.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ബോര്‍ഡിങ് സമയത്തിന് ശേഷം എത്തിയ എം.പിയുടെ ബന്ധുവിനെ വിമാനത്തില്‍ കയറാന്‍ മാനേജര്‍ രാജശേഖര്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് പ്രകോപിതനായ മിഥുന് റെഡ്ഡി മാനേജരെ മുറിയിലെത്തി മര്‍ദിക്കുകയായിരുന്നു.
Discussion about this post