കോഴിക്കോട്: മേപ്പയ്യൂരിൽ യുവതി തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ അഞ്ജന (26) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്സാണ് അഞ്ജന.
ഇന്നലെയായിരുന്നു സംഭവം.അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അഞ്ജനയുടെ ആത്മഹത്യ. വിവാഹം ക്ഷണിക്കാനായി അച്ഛനും അമ്മയും പുറത്ത് പോയിരുന്നു. ഈ സമയം ആയിരുന്നു യുവതി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്.
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Discussion about this post