ന്യൂഡൽഹി: ഇന്ത്യയിൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെപ്പ് ഫലം അട്ടിമറിക്കാൻ ചൈന നിർമ്മിത ബുദ്ധി അടക്കമുള്ള സങ്കേതങ്ങൾ ഉപയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ചൈനയുടെ കുടില തന്ത്രത്തെ കുറിച്ചുള്ള വാർത്ത മൈക്രോസോഫ്റ്റ് പുറത്ത് വിട്ടത് .
മാത്രമല്ല യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന മറ്റ് വോട്ടെടുപ്പുകളെയും അത്തരം ഉള്ളടക്കം നിർണ്ണായകമായി സ്വാധീനിച്ചേക്കാം എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഈ നിർണ്ണായകമായ തിരഞ്ഞെടുപ്പുകളിൽ അവരുടെ താല്പര്യങ്ങൾക്ക് പ്രയോജനം ചെയ്യുന്ന” AI- ജനറേറ്റഡ് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചൈന സൃഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
2023 ജൂൺ മുതൽ ചൈനയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നുമുള്ള ശ്രദ്ധേയമായ നിരവധി സൈബർ, പ്രവർത്തനങ്ങൾ നിരീക്ഷിച്ചതായി കമ്പനി പറഞ്ഞു, അമേരിക്കയിൽ ജോ ബൈഡൻ സർക്കാരും, ഇന്ത്യയിൽ കോൺഗ്രസ്സും ചൈനാ അനുകൂല നടപടികൾ കൈക്കൊള്ളുന്ന പാർട്ടികളാണ്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യയിലും അമേരിക്കയിലും ചൈന നടത്തുന്ന ഏത് നീക്കവും ഈ പാർട്ടികൾക്കും അനുകൂലമായി വരാനുള്ള സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post