ചെന്നൈ : ഡിഎംകെക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയിരിക്കുന്നത്.
അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡി എം കെ. 2ജി സ്പെക്ട്രം ഇടപാടിൽ പോലും ഡിഎംകെ നടത്തിയ വൻ അഴിമതി ആരും തന്നെ മറന്നിട്ടില്ല. എന്നാൽ എൻഡിഎ ഭരണകാലത്ത് വികസനം 5ജിയിൽ എത്തി നിൽക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയം നോക്കി മാത്രം സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകിയവരാണ് യുപിഎ എന്നും മോദി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങൾ വികസിച്ചാലെ രാജ്യത്തിന് മൊത്തം വികസനം ഉണ്ടാകൂ എന്നാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. എൻഡിഎ സർക്കാർ 10 വർഷത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ പരിഗണന നൽകി. പുതിയ റോഡുകളും ട്രെയിനുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. എന്നാൽ തമിഴ്നാടിനെ പിന്നോട്ട് കൊണ്ടുപോകുന്ന നടപടികളാണ് ഡിഎംകെയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post