ഗൂഗിൾ ഉപയോഗിച്ച് മറ്റൊരു ഭാഷയിൽ നിന്ന് തർജ്ജിമ ചെയ്യുമ്പോൾ പല അബദ്ധങ്ങളും നമുക്ക് പറ്റാറുണ്ട്. അത് മലയാളത്തിലേക്ക് ആകുമ്പോഴാകട്ടെ പ്രശ്നങ്ങൾ കൂടും. നാം മനസ്സിൽ പോലും ചിന്തിക്കാത്ത വാക്കുകളാകും ചിലപ്പോൾ പരിഭാഷപ്പെടുത്തുമ്പോൾ നമുക്ക് ലഭിക്കുക. അത്തരത്തിൽ പറ്റിയ ഒരു അമിളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഹാതിയ-എറണാകുളം എക്സ്പ്രസിന്റെ മലയാളം തർജ്ജിമയാണ് വൈറലാകുന്നത്. ഹാതിയ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും, കൊലപാതകം എന്ന് മലയാളത്തിലുമാണ് എഴുതിയിരിക്കുന്നത്. ഹാതിയ എന്നത് റാഞ്ചിയിലുളള ഒരു സ്ഥലത്തിന്റെ പേരാണ്. എന്നാൽ ഇത് മലയാളത്തിലേക്ക് മാറ്റിയപ്പോഴേക്കും കൊലപാതകം എന്നാവുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയും ബോർഡ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. തർജ്ജിമയിൽ വന്ന പ്രശ്നമാകാം ഇതെന്നാണ് വിവരം.
Discussion about this post