ആലപ്പുഴ : വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ് . കുടുംബത്തിലെ അഞ്ച് പേർക്ക് വേട്ടേറ്റു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. ചെന്നിത്തലയിലാണ് സംഭവം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ് . പ്രതി രഞ്ജിത്ത് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു .
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെയാണ് നാട്ടിൽ എത്തിയത്.
വീടിനു മുന്നിൽ നിൽക്കുകയായിരുന്നു സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സജിനയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി. അവരെയും പ്രതി വേട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സജിനയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post