ഡല്‍ഹി:പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കേണ്ടതില്ല എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ട് വിഎസ് നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്.
വിചാരണയ്ക്കിടെ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്നും സുപ്രിം കോടതി പറഞ്ഞു. ഇതിനെ ഹൈക്കോടതി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ബാധിക്കില്ലെന്നും സുപ്രിം കോടതി പറഞ്ഞു.വി.എസിന്റെ ശ്രമം രാഷ്ട്രീയനേട്ടത്തിന് തുടങ്ങിയ ഹൈക്കോടതി പരാമര്‍ശം തുടര്‍ നടപടികളെ ഒരിക്കലും ബാധിക്കില്ലെന്ന നിര്‍ണായക വിലയിരുത്തലാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നേരത്തെ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിഎസിന്റെ ഹര്‍ജി പരിഗണിക്കേണ്ടതില്ല എന്നാണ് സുപ്രിംകോടതിയുടെ വിലയിരുത്തല്‍. ഇനി വിജിലന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ തുടരും. ഈ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ പ്രതിപക്ഷ നേതാവിന് പ്രോസിക്യൂശനെ സഹായിക്കാന്‍ അഭിഭാഷകനെ വെയ്ക്കാനാകും. ഇത് കൂടാതെ മറ്റ് നിയമനടപടികളിലേക്ക് കടക്കാനുള്ള സാധ്യത വിഎസിന് മുന്നില്‍ അടഞ്ഞിരിക്കുകയാണ്.
Discussion about this post