പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ദുൽഖർ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എല്ലാ കണ്ണുകളും റഫയിൽ എന്ന ചിത്രം പോസ്റ്റ് ചെയ്താണ് ദുൽഖർ സൽമാനും ഈ ക്യാമ്പയിന്റെ ഭാഗമായത്.
ഇസ്രായേൽ റഫയിൽ നടത്തിയ ആക്രമണത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിൻ നടന്നു വരുന്നുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചാണ് പലരും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു ഇസ്രായേൽ റാഫയിൽ ആക്രമണം നടത്തിയത്. ബോംബാക്രമണത്തിൽ 45 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ 250 ഓളം പേർക്ക് പരിക്കുകൾ ഏറ്റതായും റിപ്പോർട്ടുകളുണ്ട്.
Discussion about this post