ന്യൂഡൽഹി: ഭൂമിയുടെ ചലനത്തിൽ മാറ്റം വന്നതായുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സതേൺ കാലിഫോർണിയ സർവകലാശാലയിലെ (യുഎസ്സി) ശാസ്ത്രജ്ഞരുടേതാണ് പഠനം. നേച്ചർ ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂമിയുടെ ഉപരിതലത്തേക്കാൾ വേഗത്തിൽ അകക്കാമ്പ് കറങ്ങുന്നുവെന്നായിരുന്നു കഴിഞ്ഞ നാളുകളിൽ പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ അടുത്തിടെയായി ഇത് മറിച്ചാണെന്നാണ് ഇപ്പോഴത്തെ പഠനം. 2010 മുതലാണ് ഇത്തരത്തിൽ ഭൂമിയുടെ അകക്കാമ്പിന്റെ കറക്കം മന്ദഗതിയിൽ ആയതെന്നും ഗവേഷകർ പറയുന്നു.
ഇത്തരത്തിൽ അകക്കാമ്പ് മന്ദഗതിയിൽ കറങ്ങുന്നത് ദിവസത്തിന്റെ ദൈർഘ്യത്തെയും ബാധിച്ചേക്കാം. ഇത് മൂലം ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ദിവസ ദൈർഘ്യത്തിൽ സെക്കന്റിന്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കുന്നു.
ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച ഫലത്തിലാണ് പഠനറിപ്പോർട്ട് പുറത്തുവിടുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.
Discussion about this post