ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രിയങ്ക വാദ്രക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകും. അത് തടയാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ രാഹുലിന് പകരം പ്രിയങ്ക മത്സരിക്കുമെന്ന് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചതിനു പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
ഇന്ന് വൈകീട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തി വയനാട് മണ്ഡലമൊഴിയുമെന്ന് ഖാർഗേ അറിയിച്ചത്. പ്രിയങ്ക വാദ്ര പകരം വയനാട്ടിൽ മത്സരിക്കും യോഗത്തിന് ശേഷം അറിയിക്കുകയായിരുന്നു. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ വയനാട്ടിലെത്തിയിരുന്നു. ഏത് മണ്ഡലം നിലനിർണമെന്ന കാര്യത്തിൽ താൻ ആശയക്കുഴപ്പത്തിലാണെന്നായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. ഏത് മണ്ഡലം വേണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഏറെ ധർമസങ്കടത്തിലാണ്. ഏത് മണ്ഡലം ഒഴിഞ്ഞാലും താൻ വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂന്നര ലക്ഷത്തോളം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത്. റായ്ബറേലിയിലും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിനുണ്ടായിരുന്നു.
Discussion about this post