കണ്ണൂർ :കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തന്റെ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടല്ല സിപിഎമ്മിനെ വിമർശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ചെങ്കൊടിക്ക് ചേർന്നതല്ല .എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറയാൻ ഉള്ളത് എല്ലാം താൻ ഇന്നലെ പറഞ്ഞ് കഴിഞ്ഞതാണ്. രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസം കൈവിടരുത്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് പാർട്ടി വളരണം എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമാണ്. സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകൾ പാർട്ടിക്ക് കോട്ടം സൃഷ്ടിക്കുകയാണ്. ജനങ്ങളോട് നീതി കാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അല്ലാതെ അധോലോകത്തിനോട് നീതി കാണിക്കുന്നവരാകരുത് എന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം നടത്തിയ വാർത്താക്കുറിപ്പിലാണ് പാർട്ടിക്കെതിരെ രൂക്ഷമായി അദ്ദേഹം വിമർശിച്ചത്.
Discussion about this post