പൂമ്പാറ്റകളുടെ സൗന്ദര്യം ആസ്വദിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തെന്നിപ്പാറി പോവുന്ന പൂമ്പാറ്റകൾ എന്നും മനോഹരമായ കാഴ്ചയാണ്. എന്നാൽ സാധാരണ പൂമ്പാറ്റകൾ ബഹൂദൂരം പറക്കുന്നത് നമ്മൾ അധികം കണ്ടിട്ടുണ്ടാവില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരം നമ്മുടെ ഈ ധാരണ അക്ഷാരാർത്ഥത്തിൽ തെറ്റാണ് എന്നാണ്. പൂമ്പാറ്റകൾ വളരെ ദൂരം പറന്ന് പറന്ന് പോകുമെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്.
വനേസ കാർഡുയി എന്ന ശാസ്ത്രനാമമുള്ള പെയിന്റഡ് ലേഡി ബട്ടർഫ്ളൈ എന്നയിനം പൂമ്പാറ്റയാണ് ഈ അതിദൂര പറക്കൽക്കാർ. ഇവർ പറന്നതോ 4200 കിലോമീറ്ററോളം ദൂരമാണ്. അതും അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെയാണ് ഇവ പറന്നത്.
ഇത് എങ്ങനെയാണ് ഗവേഷകർ കണ്ടെത്തിയത് എന്നു വച്ചാൽ തെക്കേ അമേരിക്കയിൽ പെയിന്റഡ് ലേഡി ശലഭങ്ങളെ അങ്ങനെ കാണാൻ പറ്റുന്നവയല്ല. ഇവയെ അസാധാരണമായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ പുതിയ കണ്ടുപിടിത്തതിലേക്ക് എത്തിച്ചത്. ഇവ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നായിരുന്നു പിന്നീടുള്ള ഗവേഷകരുടെ ചിന്ത . അങ്ങനെ ഇത് കണ്ടെത്താനായി ജനിതപഠനങ്ങൾ നടത്തി. വടക്കേ അമേരിക്കൻ വൻകരയിൽ നിന്ന് വന്നതായിരിക്കും ഇവയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നലോ കാര്യം അങ്ങനെ അല്ലായിരുന്നു. ഇവ ഇവിടെ എത്തിയത് 4200 കിലോമീറ്ററുകൾ അറ്റ്ലാന്റ്റിക് സമുദ്രം താണ്ടി പറന്ന് പറന്നാണത്രേ… ചിലപ്പോഴിവ യൂറോപ്പിൽ നിന്ന് പുറപ്പെട്ടതായിരിക്കുമെന്നും ഗവേഷകർ പറയുന്നുണ്ട്. ഇതിന് ഇവരെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് വീശുന്ന കാറ്റും സഹായിച്ചിട്ടുണ്ടാവും എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
Discussion about this post