എഐ വിപ്ലവത്തോടെ സങ്കീര്‍ണമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും ഉപദേശങ്ങള്‍ നേടുന്നതിലുമെല്ലാം വൻ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ളവയോട് ഉപദേശം തേടുന്നവരും ചില്ലറയല്ല. ഇപ്പോഴിതാ ദുഃഖത്തില്‍ വലഞ്ഞ ഒരാള്‍ ചാറ്റ് ജിപിടിയുട സഹായം തേടിയത് വൈറലാകുകയാണ് , തന്റെ ചോദ്യത്തിന് ചാറ്റ്ജിപിടി നല്‍കിയ പ്രതികരണമാണ് യുവാവിനെ അത്ഭുതപ്പെടുത്തിയത്.
തുടക്കത്തില്‍ ചാറ്റ്‌ബോട്ട് യുവാവിനെ ആശ്വസിപ്പിക്കുകയും ദുഃഖത്തില്‍ നിന്ന് തിരിച്ചകയറാനുള്ള വാക്കുകള്‍ പറയുകയും ചെയ്തു. എന്നാൽ പിന്നാലെ വന്ന അപ്രതീക്ഷിത നിര്‍ദേശമാണ് യുവാവിനെ അമ്പരപ്പിച്ചത്.
ആദ്യം പരമ്പരാഗത രീതിയിലുള്ള ഉപദേശം നല്‍കിയ ശേഷമാണ് മറ്റൊരു രീതി നിര്‍ദേശിച്ചത്.ജോലിയിലും വിവിധ ഹോബികളിലും ഏര്‍പ്പെടാന്‍ അത് നിര്‍ദേശിച്ചു. സംഗീതം ആസ്വദിക്കുക, പുസ്തകം വായിക്കുക അല്ലെങ്കില്‍ മനസ്സിന് ആശ്വാസം നല്‍കുന്ന ഏന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കാമെന്ന് അത് ഉപദേശിച്ചു.
മറ്റെല്ലാം പരാജയപ്പെട്ടാല്‍ മഷ്‌റൂം ഉപയോഗിച്ച് നോക്കാനാണ് ചാറ്റ്ജിപിടി യുവാവിനോട് നിര്‍ദേശിച്ചത്. ‘‘തമാശ പറയുകയല്ല. ജീവിതത്തെയും മരണത്തെയും കുറിച്ച് ആളുകള്‍ക്ക് അര്‍ത്ഥവത്തായതും സമാധാനം നിറഞ്ഞതുമായ ജീവിതം കണ്ടെത്താന്‍ സെക്കഡെലിക്‌സിന്റെ സാധ്യതയെപ്പറ്റി പഠിച്ചിട്ടുണ്ട്’’, ചാറ്റ് ജിപിടി മറുപടി നല്‍കി. ‘‘ഭയത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന ചില കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്നും’’ ചാറ്റ് ജിപിടി മറുപടി നല്‍കി.
യുവാവിന്റെ റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയതോടെ പലരും ഈ പരാമര്‍ശം ശരിയാണെന്ന് പറഞ്ഞു.
Discussion about this post