വിമാനത്തിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ ..? അങ്ങനെയെങ്കിൽ വിമാനത്തിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് എവിടെയാണ് എന്ന് നിങ്ങൾക്ക് അറിയാമോ… ?. ചില പഠനങ്ങൾ പറയുന്നത് വിമാനങ്ങളിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് എന്ന് കണക്കാക്കപ്പെടുന്നത് പിൻസീറ്റുകളാണെന്നാണ് .
ഒരു വിമാനത്തിന്റെ പിൻസീറ്റുകളിൽ ഇരിക്കുന്നവരുടെ അതിജീവന നിരക്ക് മുൻവശത്തുള്ള സീറ്റുകളെ അപേക്ഷിച്ച് അൽപം കൂടുതലാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. . ക്രാഷ് ലാൻഡിങ്, കൂട്ടിയിടികൾ, റൺവേ ഓവർറൺ തുടങ്ങിയ അപകടങ്ങൾ മുൻഭാഗത്തെ സീറ്റുകളിൽ ഇരിക്കുന്നവരെ കൂടുതലായി ബാധിച്ചേക്കാം.വിമാനത്തിന്റെ മുൻവശത്ത് ഇരിക്കുന്നവരുടെ രക്ഷപ്പെടാനുള്ള സാധ്യത 49 ശതമാനമാണ്. മധ്യഭാഗത്താണെങ്കിൽ 59 ശതമാനം സാധ്യതയും വിമാനത്തിന്റെ പിൻഭാഗത്ത് ഇരിക്കുകയാണെങ്കിൽ 69 ശതമാനവും രക്ഷപ്പെടാൻ സാധ്യതയുണ്ട് എന്നാണ് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ വിവരങ്ങൾ ഉദ്ധരിച്ച് ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് .
എന്നാൽ ഇതെല്ലാം വെറും മിഥ്യയാണെന്നും പറയുന്നു. അപകടം എങ്ങനെയുണ്ടാകുന്നു എന്നതിനെ അപക്ഷേിച്ചിരിക്കും അല്ലാതെ വിമാനത്തിൽ സുരക്ഷിതമായ ഒരു സീറ്റുണ്ടെന്ന് പറയാനികില്ലെന്നും മറ്റു ചില പഠനങ്ങൾ പറയുന്നു. എല്ലാതിനുപരി യാത്രക്കാർ സുരക്ഷാനിർദേശങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയുകയും ചെയ്യുക എന്നതാണ് പ്രധാനം. ഇത് യാത്രക്കാരുടെ അതിജീവന സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും സ്‌കൈ സ്റ്റോറീസ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും ഒടുവിൽ അമേരിക്കയിലെ വടക്കൻ അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാനഡയിലെ ടൊറണ്ടോയിൽ ലാൻഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞിരുന്നു.സമീപകാലത്ത് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും റോഡപകടങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കുറവ് തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗം വിമാനയാത്ര തന്നെയാണ് എന്നാണ് പറയുന്നത്.
Discussion about this post