ധാക്ക : ചൈനയേക്കാൾ തനിക്ക് വിശ്വാസം ഇന്ത്യയെയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ബില്യൺ ഡോളറിന്റെ ടീസ്റ്റ നദി വികസന പദ്ധതി നടപ്പിലാക്കാൻ ചൈനയേക്കാൾ യോഗ്യത ഇന്ത്യയ്ക്കാണ്. ബെയ്ജിംഗ് യാത്ര നിർത്തിവെച്ചതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
ടീസ്റ്റ നദി വികസന പദ്ധതി നടപ്പിലാക്കാൻ ചൈന തയ്യാറാണ്. പക്ഷേ അത് ഇന്ത്യ തന്നെ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. ചൈനീസ് ഭരണകൂടം ഒരു ഓഫർ മുന്നോട്ട് വെക്കുകയും സാധ്യതാപഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മറ്റൊരു ഓഫറുമായി സമീപിച്ചു. അവർ ഉടൻ പഠനം നടത്തുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. ”ഞങ്ങൾക്ക് വെള്ളം ലഭിക്കണമെങ്കിൽ ഇന്ത്യ പദ്ധതി നടപ്പിലാക്കണം. ഈ പ്രൊജക്ട് അവർ ഏറ്റെടുത്താൽ ഞങ്ങൾക്ക് ആവശ്യമുള്ളത് അവർ നൽകുമെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന 414 കിലോമീറ്റർ നീളമുള്ള ടീസ്റ്റ നദിയുടെ നദീതട വികസന പദ്ധതി വളരെക്കാലമായി നിലനിൽക്കുകയാണെന്ന് ഹസീന പറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇതുമായിബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നുയ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ടെക്ക്നിക്കൽ ടീം ഉടൻ ധാക്കയിലെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Discussion about this post