ആലുവ: ഓണപ്പൂക്കളവും തിരുവോണ സദ്യയും ഒരുക്കാൻ തുരുത്ത് വിത്തുത്പാദന കേന്ദ്രം തയ്യാറാക്കിയ ‘തിരുവോണം ട്രേ സൂപ്പർ ഹിറ്റ്. ഓണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ബന്ദിപ്പൂക്കളും പച്ചക്കറികളും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിത്തുകൾ അടങ്ങുന്ന ‘തിരുവോണം ട്രേ’ 350 രൂപ നിരക്കിലാണ് വിൽക്കുന്നത്. തുരുത്തിലെ ഫാം ഹൗസിലും ആലുവ മെട്രോ സ്റ്റേഷനിലെ എക്കോ ഷോപ്പിലും നിരവധി പേരാണ് ‘തിരുവോണം ട്രേ’ക്കായി എത്തുന്നത്.
ജില്ല പഞ്ചായത്തിന് കീഴിൽ കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലാണ് തുരുത്തിലെ കൃഷി ഫാം പ്രവർത്തിക്കുന്നത്. ജൂലായ് 11 മുതൽ വിപണനം ആരംഭിച്ചു. ആലുവ മെട്രോ സ്റ്റേഷനിലെ ഇക്കോ ഷോപ്പ് സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവർത്തിക്കുന്നത്. ഫോൺ: 9048910281, 9847346403.
Discussion about this post