കോഴിക്കോട്: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഫിസിയോതെറാപ്പിയ്ക്കെത്തിയ പെൺകുട്ടിയ്ക്ക് നേരെയായിരുന്നു പെൺകുട്ടിയുടെ ലൈംഗികാതിക്രമം. ചികിത്സയ്ക്കിടെ ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഉടനെ തന്നെ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ 75 (1), 76, 79 എന്നീ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്. കോഴിക്കോട് ജില്ലക്കാരൻ അല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു. അതേസമയം കേസ് എടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post