ഗാന്ധിനഗർ :ഗുജറാത്തിൽ പടർന്ന് പിടിച്ച് ചന്ദിപുര വൈറസ് . ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നായി ഗുജറാത്ത് ആരോഗ്യമന്ത്രി റിഷികേശ് പട്ടേൽ . സംസ്ഥാനത്താകെ 50 ചന്ദിപുര വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 16 ഓളം രോഗികൾ അണുബാധ മൂലം മരിച്ചു.
ഹിമ്മത്പൂരിൽ 14 ചന്ദിപുര വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏഴ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കേസുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നവർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് റുഷികേശ് പട്ടേൽ പറഞ്ഞു.
ഗുജറാത്തിലെ പല ജില്ലകളിലും ചന്ദിപുര വൈറസ് ബാധ സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പനി വന്നാൽ രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
എന്താണ് ചന്ദിപുര വൈറസ്
റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതൽ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. 1965-ൽ മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിലാണ് ഇത് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്.
ചന്ദിപുര വൈറസ് ലക്ഷണങ്ങൾ
കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ഉടനടി ചികിത്സിച്ചില്ലെങ്കിൽ കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം .
Discussion about this post