ഡല്‍ഹി: ബോംബ് എന്ന വാക്ക് കാരണം ഐ.ജി.ഐ എയര്‍പോര്‍ട്ടില്‍ രാവിലെ 6.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മുന്ന് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതല്ലാതെ ബോംബ് കണ്ടെത്തിയുമില്ല. തിങ്കളാഴ്ചയാണ് സംഭവം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക വധേരയും മകളും ചെന്നൈയിലേക്ക് പോകാന്‍ എയര്പോര്ട്ടിലെത്തിയിരുന്നതുകൊണ്ട് കനത്ത സുരക്ഷയാണ് ഉണ്ടായിരുന്നത്.
അതിനിടയിലാണ് ഒരു യാത്രക്കാരന്റെ ബോംബ് പരാമര്‍ശം പ്രശ്നം സൃഷ്ടിച്ചത്. സുരക്ഷാ പരിശോധ നടത്തുന്നതിനെ നിങ്ങളെന്താണ് വീണ്ടും വീണ്ടും പരിശോധിയ്ക്കുന്നത് എന്റടുത്തെന്താ ബോംബുണ്ടോ എന്നായിരുന്നു യാത്രക്കാരന്റെ പ്രതികരണം.
ഇതേത്തുടര്‍ന്ന് പ്രത്യേക സുരക്ഷാ ജീവനക്കാര്‍ വിമാനത്തിനകത്തും പുറത്തുമായി പരിശോധയ്ക്കായെത്തി. ബോംബ് ത്രെറ്റ് അസ്സെസ്സ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ബോംബിനായി തിരച്ചിലാരംഭിയ്ക്കുകയും ചെയ്തു.
ഇതിനിടെ ബോംബ് പരാമര്‍ശം നടത്തിയ ഡല്‍ഹിക്കാരനായ ബിസിനസുകാരനെ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി. എല്ലാ യാത്രക്കാരോടും പുറത്തിറങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രിയങ്കയും മകളും മറ്റൊരു വിമാനത്തില്‍ യാത്ര തിരിച്ചു.
പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല അവസാനം 10 മണിക്കാണ് വിമാനം ചെന്നൈയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് യാത്രക്കാരനെ വിട്ടയച്ചത്. ഇയാളുടെ പോ്ക്കറ്റില്‍ പാന്‍മസാല, തീപ്പെട്ടി എന്നിങ്ങനെ ഓരോ സാധനങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് എന്റടുത്തെന്താ ബോംബുണ്ടോ എന്ന് അയാള്‍ ചോദിച്ചത്. ഇതാണ് പ്രശ്നമായതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post