ശ്രീനഗർ: കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ 25ാം വാർഷികത്തിൽ ബലിധാനികൾക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിലെത്തി അദ്ദേഹം പുഷ്പ ചക്രമർപ്പിച്ചു. കര സേനയുടെയും വ്യോമസേനയുടെയും ഹെലികോപ്ടറുകൾ യുദ്ധ സ്മാരകത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തി. ധീരജവാന്മാരുടെ കുടുംബങ്ങളുമായി പ്രധാനമന്ത്രി സംസാരിച്ചു.
ഓരോ ഇന്ത്യൻ പൗരനും ഏറെ പ്രധാനപ്പെട്ട ദിവസമാണ് ജൂലൈ 26 എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നമ്മുടെ രാജ്യത്തെ സംരക്ഷിച്ച എല്ലാവർക്കും ആദരവർപ്പിക്കുന്ന ദിവസമാണ് ഇതെന്നും അദ്ദേഹം കുറിച്ചു.
കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും. കഴിഞ്ഞ രണ്ട് ദിവസമായി ദ്രാസിലെ യുദ്ധ സ്മാരകത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. യുദ്ധത്തിൽ വീരമൃത്യു മരിച്ചവരുടെ കുടുംബങ്ങളെ ആദരിച്ചിരുന്നു.
Discussion about this post