ശ്രീനഗർ: ജമ്മു കശ്മീരിൽ ആക്രി സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ സ്ഫോടനം. തീപിടുത്തത്തിൽ രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലാണ് സ്ഫോടനമുണ്ടയത്. ആക്രിസാധനങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.
ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അഹമ്മദ് നദ്രു, അസം അഷ്റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റഷീദ് ഭട്ട് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post