ന്യൂഡൽഹി: വയനാട് ദുരന്തത്തെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് കേന്ദ്രം അന്നത്തെ ദിവസം റെഡ് അലേർട്ട് നൽകിയിരുന്നില്ല എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പരാമർശം തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ.
.മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമർശിച്ച് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നുവെന്നും എന്നാൽ റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിൻ്റെ ഏറ്റവും പുതിയ വിശദീകരണത്തിൽ പറയുന്നു.
കനത്ത മഴ പെയ്താൽ ഉരുൾപൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നും അതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാർ മാറ്റണമായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്നും വാര്‍ത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
അതെ സമയം “റെഡ് അലേർട്ട് ” നൽകിയില്ലെന്ന സാങ്കേതികത്വത്തിൽ പിടിച്ച് തൂങ്ങുകയാണ് പിണറായി സർക്കാർ
Discussion about this post