നാരങ്ങ വെള്ളം ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവാണ്. ഒരു രസത്തിന് കുടിക്കുന്നവരും ക്ഷീണവും ദാഹവും ഒക്കെ മാറാന്‍ കുടിക്കുന്നവരും ഒക്കെ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ നമ്മൾ കുടിക്കുന്ന ഈ നാരങ്ങ വെളളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് എത്ര പേര്‍ക്ക് അറിയാം?
ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങയില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിച്ചാൽ മാറും. നെഞ്ചെരിച്ചില്‍, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ തടയാനും ഇത് ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടും.
നിര്‍ജ്ജലീകരണം തടയാനും ഈ പാനീയം നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
Discussion about this post