ഇന്ന് ആഗസ്റ്റ് 8, ലോക സന്തോഷ ദിനം. ജീവിതത്തിൽ മറ്റ് എന്തിനേക്കാളും വലുത് സന്തോഷമാണെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. 2012 മുതലാണ് ലോക സന്തോഷ ദിനം ആഘോഷിച്ചു തുടങ്ങിയത്. ഐക്യരാഷ്ട്രസഭയാണ് സന്തോഷദിനം ആചരിച്ചു തുടങ്ങിയത്.
ഈ സന്തോഷദിനത്തിൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഏഴ് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.. സന്തോഷവും ക്ഷേമവും ജീവിത സംതൃപ്തിയുമുള്ള രാജ്യങ്ങളാണ് ഇവ. ഫിൻലാൻഡ്, സ്വിറ്റസർലാൻഡ്, ഐസ്ലാൻഡ്, സ്വീഡൻ, നെതർലാൻഡ്, നോർവേ, ഡെൻമാർക്ക് എന്നിവയാണ് ഏഴ് രാജ്യങ്ങൾ.
അസാധാരണമായ ജീവിത നിലവാരവും മികച്ച വിദ്യാഭ്യാസ സമ്പ്രദായവുമുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഫിൻലാൻഡ്. ശക്തമായ സോഷ്യൽ സപ്പോർട്ട് നെറ്റ്വർക്കിന്റെ കാര്യത്തിലും ഫിൻലാൻഡ് മികച്ച് നിൽക്കുന്നു. അതിനാൽ തന്നെ ഫിൻലാൻഡ് തന്നെയാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാമത്.
ഉയർന്ന വരുമാന നിലവാരത്തിന്റെയും മികച്ച ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മുൻനിരയിലാണ് സ്വിറ്റ്സർലാൻഡ്. വിദ്യഭ്യാസ സമ്പ്രദാങ്ങളുടെ കാര്യത്തിലും സ്വിറ്റ്സർലാൻഡ് മികച്ച നിലവാരമാണ് പുലർത്തുന്നത്. അതിനാൽ തന്നെ സ്വിറ്റ്സർലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.
അതുല്യമായ മനോഹാരിതയും ഉയർന്ന ജീവിത നിലവാരവും ഐസ്ലാൻഡിനെ വേറിട്ടതാക്കുന്നു. കുറഞ്ഞ കുറ്റകൃത്യ നിരക്കും ഐസ്ലാൻഡിന്റെ മറ്റൊരു വലിയ പ്രത്യേകതയാണ്. ഈ പ്രത്യേകതകളെല്ലം ഐസ്ലാൻഡിനെ ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ മൂന്നാമതായി നിൽക്കുന്നു.
സ്വീഡൻ ആണ് ഈ പട്ടികയിൽ നാലാം സ്ഥാനത്ത്. സാമൂഹിക സമത്വം, ആരോഗ്യ സംരക്ഷണം എന്നീ കാര്യങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. സാമഹ്യ ക്ഷേമ സംവിധാനം, തൊഴിൽ ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഉന്നൽ കൊടുക്കുന്നത് കൊണ്ട് തന്നെയാണ് നാലാം സ്ഥാനത്ത് നിൽക്കുന്നത്.
ഉയർന്ന ജീവിതനിലവാരവും മികച്ച ആരോഗ്യ പരിരക്ഷയുമെല്ലാം നെതർലാൻഡ്സിനെ മികച്ച രാജ്യങ്ങളിലൊന്നാക്കുന്നു. നെതർലാൻഡിന് ശക്തമായ സാമൂഹിക പിന്തുണ സംവിധാനമുണ്ട്. ഈ പ്രത്യേകതകൾ, ഈ രാജ്യത്തെ മികച്ച രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു.
നോർവേയുടെ ഉയർന്ന ജീവിത നിലവാരം, ശക്തമായ സാമൂഹിക പിന്തുണ സംവിധാനം എന്നിവ സന്തോഷമുള്ള രാജ്യമാക്കി മാറ്റുന്നു. പ്രകൃതിസൗന്ദര്യം കൊണ്ട് സമ്പന്നമാണ് നോർവേ. ഇക്കാരണങ്ങളാലാണ് നോർവേ ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ മുൻനിരയിലെത്താൻ കാരണം.
ഉയർന്ന ജീവിതനിലവാരം, പുരോഗമനപരമായ സാമൂഹ്യ നയങ്ങൾ എന്നിവയാണ് ഡെൻമാർക്കിന്റെ പ്രത്യേകത. ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ അടുത്ത സ്ഥാനം അതുകൊണ്ട് തന്നെ ഡെൻമാർക്ക് തന്നെയാണ്. ശക്തമായ ക്ഷേമ സംവിധാനമാണ് ഡെൻമാർക്കിലേത്. അതുകൊണ്ട് തന്നെ ഡൽമാർക്ക് അതിന്റെ ക്ഷേമത്തിനും സന്തോഷത്തിനും പേരുകേട്ടതാണ്.
Discussion about this post