മുംബൈ: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് താരവും ട്വന്റി 20 ക്യാപ്റ്റനുമായ സൂര്യ കുമാർ യാദവ് .എക്സിലൂടെയാണ് പ്രതികരണം.നിങ്ങൾ എല്ലാ തലത്തിലുമുള്ള ആണുങ്ങളെയും സ്ത്രീകളോട് പെരുമാറാൻ പഠിപ്പിക്കുക എന്നായിരുന്നു താരം കുറിച്ചത്. നിങ്ങളുടെ മകനെയും അച്ഛനെയും ഭർത്താവിനെയും സഹോദരനെയും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്ക് എന്ന് താരം കുറിച്ചു.നിങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുക’ എന്ന വാക്യത്തെ തിരുത്തികൊണ്ടാണ് ഈ വരികൾ എഴുതിയിരിക്കുന്നത്.
നേരത്തെ ഇന്ത്യൻ പേസ് ബൗളർമാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബുംറയും ഇത്തരത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴും ഇത് സ്ത്രീയുടെ കുഴപ്പമാണെന്നുള്ള കാരണമാണോ നിങ്ങൾ പറയുന്നത് എന്നാണ് സിറാജ് ചോദിച്ചത്. സ്ത്രീകളോട് അവരുടെ പാത മാറ്റാനല്ല ബാക്കി മുഴുവൻ പാതയുമാണ് മാറേണ്ടത് എന്നായിരുന്നു ബുംറയുടെ കമന്റ്.
ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്തിയിലെ ആർ.ജി കാർ മെഡിക്കൽ കോളെജിലെ ട്രെയിനീ ഡോക്റ്ററെയാണ് അവിടുത്തെ സെമിനാർ ഹാളിൽ വെച്ച് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്
Discussion about this post