ഇടുക്കി: വീട്ടിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർച്ച ചെയ്തെന്ന പരാതിയുമായി വീട്ടമ്മ. എന്നാൽ അന്വേഷണത്തിന് വേണ്ടി വീട്ടിലെത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം.
കോമ്പയാർ സ്വദേശിനിയായ വീട്ടമ്മ ഓണച്ചിട്ടി നടത്തിയിരുന്നു. ഈ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും ഉള്ള വ്യാപാരികൾ ഉൾപ്പെടെ ഉള്ള 156 ഓളം ആളുകൾക്ക് പണം നൽകാനുണ്ടായിരുന്നു.
എന്നാൽ ചിട്ടി തീർന്ന് പണം തിരിച്ചു നൽകേണ്ട സാഹചര്യം വന്നപ്പോൾ അതിന് വീട്ടമ്മയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് മെനഞ്ഞ കഥയായിരുന്നു ഈ കവര്‍ച്ച. വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ പകൽ രണ്ടു മണിയോടുകൂടി ബൈക്കിൽ ഹെൽമറ്റ് ധരിച്ചുവന്ന രണ്ട് യുവാക്കൾ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർച്ച ചെയ്തുവെന്നാണ് നാട്ടുകാരോട് പറഞ്ഞത്. അതിലൂടെ പണം നൽകാതിരിക്കുകയായിരുന്നു തന്ത്രം.
സംഘം സംഭവം അറിഞ്ഞ പോലീസ് എത്തി അന്വേഷണം നടത്തി മണിക്കൂറുകൾക്കകം തന്നെ വ്യാജ കവർച്ച പരാതി തെളിയിക്കുകയായിരുന്നു.
Discussion about this post