ആപ്പിൾ ഐഫോൺ 16 സീരിസിന്റെ ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സെപ്തംബർ അഞ്ചിനാണ് ലോഞ്ചിംഗ്. ആപ്പിൾ ഇവൻറിനായി ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക്ക് പ്രേമികൾക്ക് അയച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.”ഇത് ഗ്ലോടൈം” എന്ന അടിക്കുറിപ്പോടെയാണ് ആപ്പിൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ സീരിസിനെ ചുറ്റി പറ്റി പല കഥകളും ടെക് ലോകം അടിച്ചിറക്കുന്നുണ്ട്.
ആപ്പിൾ ഇന്റലിജൻസ് എന്ന പേരിൽ അറിയപ്പെടുന്ന എഐ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ഏറ്റവും വില കുറഞ്ഞ ഐഫോണുകൾ ആയിരിക്കും ഐഫോൺ 16, 16 പ്ലസ്. ഇവ തമ്മിലുള്ള വ്യത്യാസം സ്ക്രീൻ സൈസിൽ മാത്രം ഒതുങ്ങും.
ആപ്പിളിൻറെ സ്വന്തം ആർട്ടിഫിഷ്യൽ ഇൻറലിജൻസായ ആപ്പിൾ ഇൻറലിജൻസ് വരുമെന്നതാണ് ഐഫോൺ 16 സിരീസിനെ ഏറ്റവും ശ്രദ്ധേയമാക്കുക. ലോഞ്ചിന് ശേഷം നടക്കുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെയേ ആപ്പിൾ ഇൻറലിജൻസ് സേവനങ്ങൾ ലഭിക്കുകയുള്ളൂ എന്നാണ് സൂചന. അതിവേഗം ഫോട്ടോകൾ ക്ലിക്ക് ചെയ്യാൻ സഹായകമാകുന്ന ക്യാപ്ച്വർ ബട്ടൺ ഐഫോൺ 16 മോഡലുകളിലുണ്ടാകും എന്ന് അഭ്യൂഹങ്ങളുണ്ട്. ഇതുപയോഗിച്ച് വീഡിയോയും ഷൂട്ട് ചെയ്യാം. എക്സ്പോഷർ, ഫോക്കസ്, സൂമിംഗ് എന്നിവയും ക്യാപ്ച്വർ ബട്ടണിൽ നിയന്ത്രിക്കാനാകും എന്നും സൂചനകൾ വ്യക്തമാക്കുന്നു.
ഐഫോൺ 16ൻറെ അടിസ്ഥാന മോഡലിന് 799 ഡോളർ (ഇന്ത്യയിൽ ഏകദേശം 67,100 രൂപ) വില വരുമെന്നാണ് സൂചന. ഐഫോൺ 16 പ്ലസിന് 899 ഡോളർ (ഏകദേശം 75,500 രൂപ) ചിലവാകും. 256 ജിബി ഉള്ള ഐഫോൺ 16 പ്രോയുടെ വില $1,099 (ഏകദേശം 92,300 രൂപ) ആയിരിക്കാം. അതേ സ്റ്റോറേജുള്ള ഐഫോൺ16 പ്രോ മാക്സിന് വില $1,199 (ഏകദേശം 1,00,700 രൂപ) മുതൽ ആരംഭിക്കുമെന്ന് സൂചനയുണ്ട്.
Discussion about this post