ഒരു അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെണ്ടക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. വിറ്റമിനുകളും ധാതുക്കളും നിരവധിയുള്ള വെണ്ടക്ക കഴിക്കുന്നത് ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും.
വെറുതെ വെണ്ടക്ക കഴിക്കുന്നത് മാത്രമല്ല, വെണ്ടക്കയിട്ട വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. എന്തൊക്കെയാണ് ആ ഗുണങ്ങളെന്നല്ലേ..
വെണ്ടക്കയിട്ട് വച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കും. നാരുകൾ ധാരാളമുള്ള പച്ചക്കറിയാണ് വെണ്ടക്ക. അതിനാൽ തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വെണ്ടക്കയിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതാണ് വെണ്ടക്ക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. വെണ്ടക്കയിട്ട വെള്ളത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ, ഈ വെള്ളം കുടിക്കുമ്പോൾ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
വിറ്റമിൻ എ, വിറ്റമിൻ സി, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ള വെണ്ടക്ക വെള്ളം കുടിച്ചാൽ, രോഗപ്രതിരോധ ശേഷി കൂടുന്നു. വെണ്ടക്കയിൽ ധാരാളമായി വിറ്റമിൻ കെ, കാത്സ്യം, തുടങ്ങിയവ അടങ്ങിയ വെണ്ടക്ക വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് അസ്ഥിക്ഷയം വരാനുള്ള സാധ്യത കുറക്കുന്നു.
കിഡ്നി സേ്റ്റാൺ വരാതിരിക്കാനും വെണ്ടക്കയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റമിൻ സിയും ബിറ്റാ കരോട്ടിനും അടങ്ങിയതിനാൽ, കണ്ണുകളുടെ ആരോഗ്യത്തിനും വെണ്ടക്കയിട്ട വെള്ളം നല്ലതാണ്.
വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർ വെണ്ടക്കയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കലോറി കുറവായതിനാലും ഫൈബർ അടങ്ങിയതിനാലും വെണ്ടക്ക വെള്ളം കുടിച്ചാൽ വിശപ്പ് കുറയും. അതുകൊണ്ടുതന്നെ വണ്ണം കുറയാൻ സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വെണ്ടക്ക കൊണ്ടുള്ള വെള്ളം നല്ലതാണ്.
Discussion about this post