ഡല്‍ഹി: ഇന്ത്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി അഫ്സല് ഗുരുവിനെ പിന്തുണച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിയ്ക്കുന്നവരെ വെറുതെ വിടില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജെ.എന്‍.യു സംഭവത്തില്‍ കര്‍ശന നടപടി എടുക്കാന്‍ ഡല്‍ഹി പൊലീസീന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികദിനമായിരുന്ന ഫെബ്രുവരി 9ന് ക്യാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന എ.ബി.വി.പിയുടെ പരാതിയെ തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍ ഇത് അവഗണിച്ചായിരുന്നു പരിപാടി. എ.ബി.വി.പിയുടേയും ബി.ജെ.പി എം.പി മഹേഷ് ഗിരിയുടേയും പരാതികള്‍ പ്രകാരം പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
Discussion about this post