തിരുവനന്തപുരം: ഓണക്കാലത്ത് സ്വകാര്യവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എംവിഡി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. വാഹനം ബ്ലോക്കിൽപെടുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധമായും ക്യൂ പാലിക്കണം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾ മാറ്റി നിർത്തി പരമാവധി പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കണം എന്ന് എംവിഡിയുടെ നിർദ്ദേശത്തിൽ പറയുന്നു. ബ്ലോക്കിൽപ്പെട്ടാൽ നിർബന്ധമായും ക്യൂ പാലിക്കുക. റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്യാതിരിക്കുക.
സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക. എല്ലാവരും ബ്ലോക്കിൽ അല്ലെ കിടക്കുന്നത് എന്ന സങ്കുചിത മനോഭാവം ഉപേക്ഷിക്കുക.
വാഹന ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയങ്ങളിൽ മാറ്റിവയ്ക്കാൻ കഴിയുന്ന യാത്രകൾ മാറ്റിവയ്ക്കുക. കടകളുടെ പാർക്കിംഗ് സ്പേസുകളിൽ അല്ലാതെ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുകയെന്നും എംവിഡി വ്യക്തമാക്കി.
Discussion about this post