ഹൈദരാബാദ്: നടൻ സിദ്ധാർത്ഥും നടി അദിഥി റാവും വിവാഹിതരായി. സോഷ്യൽ മീഡിയ വഴി വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഏറെ നാളായി അദിഥിയും സിദ്ധാർത്ഥും പ്രണയത്തിലായിരുന്നു.
ഇന്ന് രാവിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മറ്റുള്ളവർക്കായി ഭംഗീര വിവാഹ സത്കാര ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.
ക്രീം നിറത്തിലുള്ള സാരിയായിരുന്നു അദിഥി റാവു ധരിച്ചത്. വെളുത്ത നിറത്തിലുള്ള പൈജാമയും ജുബ്ബയുമാണ് സിദ്ധാർത്ഥിന്റെ വേഷം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വളരെ വൈകാരികമായ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു അദിഥി റാവും വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടത്. നീയെന്റ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മിസ്റ്റർ ആന്റ് മിസിസ് സിദ്ധു എന്ന് പറഞ്ഞുകൊണ്ട് താരം കുറിപ്പ് പൂർത്തിയാക്കുന്നുമുണ്ട്.
അടുത്തിടെയായിരുന്നു സിദ്ധാർത്ഥും അദിഥി റാവവും തമ്മിലുള്ള വിവാഹ നിശ്ചയം. ഇതിന് പിന്നാലെ വിവാഹം എന്നാണെന്ന ആകാംഷയിൽ ആയിരുന്നു ആരാധകർ.
Discussion about this post