തൃശ്ശൂര്‍ : വിവാദ വ്യവസായി കാര്‍ കയറ്റി കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന് സംസാരിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് മരിക്കുന്നതിന് മുമ്പ് മൊഴിയെടുക്കാന്‍ സാധിക്കാതെ പോയതെന്ന പോലീസ് വാദം പൊളിയുന്നു.ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് സംസാരിച്ചതായി ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍ റെന്നീസ് ഡേവിസ് വെളിപ്പെടുത്തി.
ചികിത്സയുടെ തുടക്കത്തിലാണ് ചന്ദ്രബോസ് സംസാരിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി.ആദ്യ ദിവസങ്ങളില്‍ ചന്ദ്രബോസ് ആളുകളെ തിരിച്ചറിഞ്ഞു. വാരിയെല്ലിനും ,ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ പരിക്കാണ് ചന്ദ്രബോസിനെ മരണത്തിലേക്കെത്തിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
ആശുപത്രിക്കിടക്കയിലായ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന് പറഞ്ഞാണ് പോലീസ് മൊഴിയെടുക്കാതിരുന്നത്. അതേസമയം കൊലപാതകക്കേസ് സിബിഐക്കു വിടണമെന്ന് ചന്ദ്രബോസിന്റെ ബന്ധു ആവശ്യപ്പെട്ടു. പോലീസിന്റെ അന്വേഷണത്തില്‍ സംശയമുണ്ടെന്നും ബന്ധു ആരോപിച്ചു.
Discussion about this post