യാതൊരു സുരക്ഷാസംവിധാനവും ഉപയോഗിക്കാതെ നൂറ് മീറ്ററിലധികം ഉയരത്തിലുള്ള പാറക്കെട്ടുകള്വരെ കൈകള്‍ കൊണ്ട് അള്ളിപ്പിടിച്ച് സ്പൈഡര്‍മാനെപ്പോലെ കയറിപ്പോകുന്ന ഒരു സ്ത്രീയുണ്ട് ചൈനയില്‍. ലുവോ ഡെങ്പിന്‍ എന്ന ഈ 43-കാരിയെ രാജ്യം വിളിക്കുന്നത് ‘ചൈനീസ് സ്പൈഡര്‍ വുമണ്‍’ എന്നാണ്.
ഇവര്‍ പുരാതന റോക്ക് ക്ലൈംബ്ബിങ് രീതിയായ മിയാവോ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ലോകത്തെ ഏക വനിത കൂടിയാണ് . ലംബമായ ശിലാപ്രതലങ്ങളിലൂടെ ഭയമേതുമില്ലാതെ നീങ്ങുന്നതും കുത്തനെ ഇറങ്ങുന്നതുമൊക്കെ ഇവര്‍ക്ക് വളരെ നിസ്സാരമാണ്. 30 നില കെട്ടിടത്തിന് സമാനമായ 108 മീറ്റര്‍ ഉയരമുള്ള ഒരു പാറക്കെട്ടില്‍ കയറിയതോടെയാണ് സ്പൈഡര്‍ വുമണ്‍ എന്ന വിളിപ്പേര് വന്നത്.
ഔഷധസസ്യങ്ങള്‍ പറിച്ച് ഉപജീവനം നടത്താനും പാറക്കെട്ടിലെ പക്ഷിക്കൂടുകളില്നിന്ന് ഔഷധഗുണമുള്ള കാഷ്ഠം ശേഖരിക്കാനുമായി ഇവര്‍ കാലങ്ങളായി ഇങ്ങനെ പരിശീലിക്കുകയായിരുന്നു. 15-ാം വയസില്‍ പിതാവാണ് ഡെങ്പിനെ ഈ രീതി പരിശീലിപ്പിച്ചത് എന്നാല്‍ ഇന്ന് ഔഷധ സസ്യങ്ങള്‍ ശേഖരിക്കേണ്ട അത്യാവശ്യമില്ലാത്തതിനാല്‍ മിയാവോ പാരമ്പര്യം പ്രചരിപ്പിക്കുക എന്നതായി ലക്ഷ്യം.
പുരാതന മിയാവോയിലെ മലനിരകളിലെ ശ്മാശനങ്ങളുമായി ബന്ധപ്പെട്ടതാണ് ഇവരുടെ സവിശേഷമായ ഈ റോക്ക് ക്ലൈബ്ബിംങ്. പരമ്പരാഗതമായി വിദൂര പ്രദേശങ്ങളിലും പര്‍വത പ്രദേശങ്ങളിലും താമസിക്കുന്ന മിയാവോ വിഭാഗക്കാര്‍ മരിച്ചുപോയവരെ ഏറ്റവും ഉയര്‍ന്ന മലനിരകളിലെ ശ്മശാനങ്ങളിലായിരുന്നു സംസ്കരിച്ചിരുന്നത്.
Discussion about this post