ന്യൂഡൽഹി: രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചു പൂട്ടണമെന്ന് ശുപാർശ ചെയ്ത് ദേശീയ ബാലവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് നൽകി. മദ്രസ ബോർഡുകൾക്കുള്ള സഹായം നിർത്തലാക്കി, പിന്നീട് ഇത് അടച്ച് പൂട്ടണം എന്നാണ് കത്തിൽ പറയുന്നത്.
കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ആണ് കത്ത് നൽകിയത്. അടുത്തിടെ ഇസ്ലാമിക മത വിശ്വാസികളായ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശുപാർശ നൽകികൊണ്ട് കത്ത് അയച്ചത്. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിൽ കൊണ്ട് വരണം എന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെടുന്നു.
രാജ്യത്തെ എല്ലാകുട്ടികളെയും സുരക്ഷിതവും, ആരോഗ്യപരവും, കാര്യക്ഷമവുമായ അന്തരീക്ഷത്തിലേക്ക് നയിക്കുക ലക്ഷ്യമിട്ടാണ് പഠനം നടത്തിയത് എന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന് വലിയ സംഭാവനകൾ നൽകുന്നവരായി കുട്ടികളെ വാർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.
മദ്രസകളിൽ പോകുന്ന കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായിട്ടാണ് വ്യക്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കത്ത് നൽകിയത്. ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടും കത്തിനൊപ്പം നൽകിയിട്ടുണ്ട്. പലപ്പോഴും കർത്തവ്യം നിർവ്വഹിക്കാൻ മദ്രസ ബോർഡുകൾക്ക് കഴിയുന്നില്ല.
നിലവിൽ മദ്രസകളിൽ പഠിക്കുന്ന 1.25 കോടി കുട്ടികൾക്ക് മദ്രസ ബോർഡുമായി ബന്ധമില്ല. മദ്രസ ബോർഡുകൾക്ക് സർക്കാരുകൾ വലിയ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. ഇത് നിർത്തണേണ്ടത് അത്യാവശ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post